മുംബൈ മറാത്തികള്‍ക്ക്…. ഇവിടതുകാര്‍ക്കല്ലാതെ വേറെ ആര്‍കും ജോലി കൊടുക്കാന്‍ പാടില്ല..
കര്‍ണാടക കന്നടിഗകള്‍ക്ക്…. തെലുഗ്നാന… നാഗ…
ഈഇടയായി സ്ഥിരം അവിടിവിടെ കേള്‍ക്കുന്നുണ്ട്.. ഇവിടെല്ലാം നമ്മള്‍ ലാവിഷ് ആയി ജോലി ചെയ്യുന്നു.. നാട്ടിലേക്കും കാഷ് അയക്ക്‌ുന്നു.. ഇവിടെ മാത്രമോ, കൊച്ചു കേരളത്തെ കാലും വലിയ ഇന്ത്യ തന്നെ അറബി നാട്ടില്‍ ഉണ്ടാക്കി വിലസുന്നു!
പതിനെട്ടു വയസായാല്‍ ആദ്യം ചെയ്യുന്നത് പാസ്പോര്‍ട്ട് എടുക്കലാണ്… Gulfല്‍ പോകാന്‍. നാട്ടില്‍ നിന്നാല്‍ കൊടി പിടിക്കുന്നതിനു വലിയ കാശൊന്നും കിട്ടില്ലല്ലോ. ഓരോ foreign investmentഉം , factoryയും പൂട്ടി തിരിച്ചയക്കുമ്പോള്‍ നമുക്കാരും കൈക്കൂലി ഷെയര്‍ തരുന്നില്ലല്ലോ!
അറബികള്‍ മലയാളം പഠിച്ചു തുടങ്ങിയിട്ടുണ്ട് , ഇത് പറയാന്‍:
തിരിച്ച് പോടാ മലയാളി! നിനക്കിവിടെ എന്താ കാര്യം. നിന്റെ സ്ഥലം കേരളം!
ഇത് വിദൂരമല്ല.. വളരെ താമസിയാതെ തന്നെ ഓരോരുത്തരും തിരിച്ചു വരും.. സ്വന്തം ജീവന്‍ രക്ഷിക്കനമല്ലോ! ഇതിനെതിരെ പലരും രാഷ്ട്രിയം കളിക്കും… ബ്ലോഗ് എഴുതും… പക്ഷെ ജീവന്‍ രക്ഷിക്കാന്‍ ഓടിയെ പറ്റു!!!
തിരിച്ചു കേരളത്തില്‍ വന്നിട്ട് എന്ത് ചെയ്യും ???? കവലകളൊക്കെ ‘നോക്ക് കൂലിക്കാര്‍’ കയ്യടക്കി വെച്ചിരിക്കുന്നു! വല്ല ജോലിയും ചെയ്യാമെന്ന് വിചാരിച്ചാല്‍ ഒരു കമ്പനിയും ഇല്ല.. ‘സ്മാര്‍ട്ട്‌സിറ്റി’യും ഇല്ല ഒരു #&*#&#^ ഇല്ല!
പിന്നെ പണ്ട് നമ്മള്‍ ഓടിച്ചു വിട്ടവരെ എല്ലാം തിരിച്ചു വിളിക്കാം.. നമക്ക് കോണം കഴുകി കൊടുത്തു കാശ് വാങ്ങാന്‍.. അതിനൊരു പേരും ഇട്ടിട്ടുണ്ട് ‘ Welcome to God’s own country’. കണ്ട്രീസ്!
ഓരോ ജനശക്തികള്‍! ശംഭോ മഹാദേവ!
February 4, 2010 at 5:31 am |
ജനശക്തികുള്ള മറുപടി:
നാണമില്ലല്ലോ, അടുത്ത വീട്ടില്‍ കഞ്ഞിക്കരിയിട്ടെന്നു കേള്‍ക്കുംബോള്‍ പാത്രം എടുത്തു അങ്ങോട്ട് പോകാന്‍!
സമ്മതിച്ചു, മുംബൈ (മാത്രമല്ല, ഇന്ത്യയില്‍ എവിടെയും) ഇന്ത്യകാര്‍ക്ക് ജോലി ചെയ്യാം, പക്ഷെ അത് സ്വന്തം നാട്ടില്‍ ജോലി ചെയ്യാന്‍ നിവര്‍ത്തി ഇല്ലാത്തത് കൊണ്ടാകരുത്!!!!!! ആദ്യം സ്വന്തം സ്ഥലം നന്നാക്കു, എന്നിട്ട് അവിടത് കാരെ നന്നാക്കു!
ഞാന്‍ ചോദിക്കട്ടെ.. ചുമട്ടു തൊഴിലാളിക്കാര്‍, നോക്ക് കൂലിക്കാര്‍ എല്ലാം ഇതേ വാദം അല്ലെ നമ്മുടെ നാട്ടില്‍ പറയുന്നത്? ആ നാട്ടിലെതല്ലാത്ത ആരെയെങ്കിലും അവിടെ ഒരു ലോഡ് ഇറക്കണോ കേറ്റ്നോ സമ്മതിക്കുമോ ? ഇതേ ന്യായം അല്ലെ പറയുന്നത് ?
കുറെ പറയാനുണ്ട്… സ്വന്തമായി ചിന്തിക്കു. കേരളത്തില്‍ ഒരു ജോലിക്കുള്ള വക ഉണ്ടാക്കു, രാഷ്ടിയം കളിക്കാതെ.
February 4, 2010 at 9:55 am |
വേറെ ഒരു മറുപടി:
ഞാന്‍ ഇതിനെ കുറിച്ചാണ് ഇന്നലെ എന്റെ ബ്ലോഗില്‍ പറഞ്ഞത് ( http://anonymallu.wordpress.com). ഇവര്‍ എന്തെല്ലാം വാദിച്ചാലും ഒരു രസ്ട്രവാദികല്‍ പ്രക്ഷോഭണം തുടങ്ങുമ്പോ ഓടി രക്ഷപെടെണ്ടി വരും. ജീവന്‍ രക്ഷികം ഒരു ജന ശക്തിയും കാണില്ല!
അത് മുംബൈലും ആകാം ഗള്‍ഫ്‌ലും ആകാം. സ്വന്തം സ്ഥലത്ത് പണി എടുക്കാന്‍ ജോലിയും ഇല്ല.. പണം ഉണ്ടാക്കി തിരിച്ചു വന്നാല്‍ ഒരു ബിസിനസ് ചെയ്യന്നും സംമാതിക്കയും ഇല്ല.. അന്നേരം പൈസ ഉണ്ടാക്കി വന്നവര്‍ കുത്തകകള്‍ ആണത്രേ!!
February 5, 2010 at 6:12 am |
“..അവന്റെ പണി ഇല്ലാതാക്കി ആരെയെങ്കിലും പകരം..”
മുകളില്‍ പറഞ്ഞിരിക്കുന്ന കമന്റില്‍ നിന്നും.
ഇത് തന്നെ ആണ് ശിവസേനക്കാരും പറയുന്നത്! നിങ്ങടെ നാട്ടില്‍ പണി ഇല്ലാത്തതിന് എന്റെ നാട്ടില്‍ വന്നു എന്റെ പണി ഇല്ലാതാക്കല്ലെന്നു. ഇവിടെ ബഹളം വെക്കുന്ന രാഷ്ട്രിയ കാരും, മീഡിയയും എന്ത് കൊണ്ട് സ്വന്തം സ്ഥലം നന്നാക്കാന്‍ നോക്കുന്നില്ല എന്നവര്‍ ചോദിക്കുന്നു.
നാഴികക്ക് നാപ്പതു വട്ടം മീഡിയ/ചാനല്‍ കളെ കുറ്റം പറയുന്ന വര്‍ക്ക് മനസിലാകുനില്ലേ അവര്‍ ആള്‍ക്കാര്‍ക്ക് ഇഷമുള്ളത് മാത്രമേ quote ചെയ്യാറുള്ളൂ എന്ന്?
നേരിടുള്ള interviewയില്‍ ഇതെല്ലം കേള്‍ക്കാമായിരുനല്ലോ!
നമ്മുടെ നാട്ടില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ ഇത് പോലല്ലേ നമ്മള്‍ ഓരോരുത്തരും പ്രതികരിക്കുക? “localsനെ തൊട്ടാല്‍..” വേറെ ആരാ ഈ “locals”? അപ്പൊ സ്വന്തം ഇഷത്തിനു locals ആവാം!